സ്പീക്കർ ജി.കാർത്തികേയനുമായി രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്ന് എ.കെ.ആന്റണി

single-img
28 August 2014

download (13)സ്പീക്കർ ജി.കാർത്തികേയനുമായി രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്ന് എ.കെ.ആന്റണി . ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിക്കെതിരായ വിധിയെക്കുറിച്ച് ആന്റണി പ്രതികരിച്ചില്ല. മുഖ്യമന്ത്രിക്കെതിരായ വിധിയെക്കുറിച്ച് കേട്ടിട്ടില്ലെന്നും വിധി കേൾക്കാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 
നേരത്തെ ഇന്നലെ ആന്റണിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ,​ സ്പീക്കർ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടും തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം കാലതാമസം വരുത്തുന്നതിലെ അതൃപ്തി കാർത്തികേയൻ അദ്ദേഹത്തെ അറിയിച്ചതായി വാർത്തകൾ വന്നിരുന്നു.