അദ്വാനി, ജോഷി; മോഡിയുടെ അടുത്ത ലക്ഷ്യം രാജ്നാഥ് സിംഗോ?

single-img
28 August 2014

rajmodiഅദ്വാനി, മുരളി മനോഹർ ജോഷി, ഇരുവരേയും കഴിഞ്ഞ ദിവസം ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും പുറത്തക്കിയത് മധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇരുവരേയും നിർവ്വാഹക സമിതിയിൽ നിന്നും പുറത്ത് പോകുമെന്നതിൽ പാർട്ടിയിൽ തർക്കമില്ലായിരുന്നു. എന്നാൽ പാർട്ടിയെ കുഴക്കുന്നത് മറ്റൊന്നാണ് ഇതുവരെക്കും മോഡിയുടെ വലംകൈയ് ആയിരുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർവ്വാഹക സമിതിയിൽ ഇടം പിടിക്കാത്തതാണ്. ഇതോടോപ്പം ബിജെപിയുടെ അടുത്തവൃത്തങ്ങളുടെ സംശയം മന്ത്രി സഭയിൽ നിന്നും രാജ്നാഥ് സിംഗ് പുറത്ത് പോകുമോയെന്നുള്ളതാണ് ?

രാജ്നാഥ് സിംഗിനു ഇതു മനസിലായിട്ടാണ് കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം മതിയാക്കുന്നതിനെ കുറിച്ച് മധ്യമങ്ങളിലൂടെ പറയുകയുണ്ടായത്. തന്റെ മകനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെളിയിക്കുകയാണെങ്കിൽ തന്റെ രാഷ്ട്രീയ ജീവിതം മതിയാക്കുമെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.

കൂടാതെ തനിക്കും മകനുമെതിരെ ഗൂഡാലോചന നടക്കുന്നതായി അദ്ദേഹം ആർ.എസ്.എസിന് പരാതിയും നൽകിയിരുന്നു.  യുപിയിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ പങ്കജ് സിംഗിന് സീറ്റ് നൽകാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് അരോപണം ഉന്നയിച്ചതെന്ന് പറയപ്പെടുന്നു. ഇതിന് പിന്നിൽ അമിത് ഷായുടെ കളികളാണെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പാര്‍ട്ടിയിലെ പോലെ തന്റെ വിശ്വസ്തര്‍ മാത്രം കേന്ദ്രമന്ത്രി സഭയിൽ അംഗമായാൽ മതിയെന്നാണ് മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ തീരുമാനമെന്ന് തോന്നത്തക്കവിധമാണ് ഇപ്പോഴത്തെ നീക്കം.

ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ മോഡിയുമായി അഭിപ്രായവ്യത്യാസമുള്ള എല്ലാവരേയും വെട്ടിവീഴ്ത്തുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ ആ പട്ടികയിൽ എങ്ങനെയാണ്  രാജ്നാഥ് സിംഗിന്റെ പേർ ഇടം പിടിച്ചതെന്ന് പാർട്ടി വൃത്തങ്ങളെ അതിശയിപ്പിക്കുന്നു. കാരണം മോഡിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ വേണ്ടി അദ്വാനി ഉൾപെടെയുള്ളവരെ വെട്ടിമാറ്റാൻ കൂട്ട് നിന്നവരിൽ പ്രമുഖനാണ് രാജ്നാഥ് സിംഗ്.

പ്രമുഖ ബിജെപി നേതാവിന്റെ അഭിപ്രായത്തിൽ ഉന്നത സ്ഥനങ്ങളിൽ മോഡിക്ക് തന്റെ വ്യക്തിതല്പര്യങ്ങൾ നടപ്പാക്കണമെന്ന എന്ന ചിന്താഗതിയാണുള്ളത്. 280 സീറ്റിൽ മൂന്നിലൊന്നും താക്കൂർമാരാണ്, താക്കൂറായ രാജ്നാഥ് സിംഗിനെ പുറത്താക്കുന്നത് നല്ലതിനാവില്ല എന്നാണ് വിലയിരുത്തൽ.