യാത്രക്കിടെ ബാഗ് എലി കരണ്ട സംഭവത്തില്‍ റെയില്‍വെ 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

single-img
28 August 2014

486x322_ratsട്രെയിന്‍ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്റെ ബാഗ് എലി കരണ്ട സംഭവത്തില്‍ റെയില്‍വെ 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്.ഉപഭോക്ത തര്‍ക്കപരിഹാര കോടതിയാണു ഉത്തരവിട്ടത്.

ഡൽഹി സ്വദേശിയായ ആർ.കെ ബൻസാലിനാണു നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.2013 ഒക്ടോബർ 8 നാണു ബൻസാലിന്റെ ബാഗ് എലി കരണ്ടത്.കേരള എക്സ്പ്രസിൽ ന്യൂഡൽഹിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ ആയിരുന്നു സംഭവം

ട്രെയിന്‍ ബോഗികള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് കാരണമെന്ന് കോടതി പറഞ്ഞു