സ്വദേശാഭിമാനി പുരസ്കാരം ബിആർപി ഭാസ്കറിന്

single-img
28 August 2014

BRP_Bhaskarസ്വദേശാഭിമാനി മാധ്യമപുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്കറിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സംസ്കാരിക മന്ത്രി കെ.സി.ജോസഫ് പുരസ്കാരവിവരം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. ദ ഹിന്ദു,​ സ്റ്റേറ്റ്മാൻ,​ പാട്രിയറ്റ്,​ ഡെക്കാൻ ഹെറാൾഡ്,​ ആന്ധ്രാപ്രദേശ് ടൈംസ് തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോള്‍ ഗള്‍ഫ് ടുഡെയില്‍ കോളമിസ്റ്റാണ്.