പെൺകുട്ടിയുടെ വെടിയേറ്റ് പരിശീലകൻ മരിച്ചു

single-img
28 August 2014

firearms_test_fireഅരിസോണ: യന്ത്രത്തോക്ക് ഉപയോഗിച്ച് ഷൂട്ടിംഗ് പരിശീലിക്കുന്നതിനിടെ വെടിയേറ്റ് അമേരിക്കയിൽ പരിശീലകൻ മരിച്ചു. അരിസോണയിലെ വൈറ്റ് ഹിൽസിൽ സ്വകാര്യ ഷൂട്ടിംഗ് റേഞ്ചിലാണ് സംഭവം. ഒൻപത് വയസുകാരിയുടെ കൈയ്യിൽ നിന്നും വെടിയേറ്റാണ് പരിശീലകൻ ചാൾസ് വാക്ക (39) മരിച്ചത്.

പെൺകുട്ടിയെ വെടിയുതിർക്കാൻ പഠിപ്പിക്കുമ്പോൾ അബദ്ധം പറ്റിയതാണെന്ന് പൊലീസ് പറഞ്ഞു. വെടിയുതിർത്തപ്പോൾ പെൺകുട്ടിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും  തോക്ക് തിരിഞ്ഞ് പരിശീലകന്റെ തലയ്ക്കുനേരെയാവുകയുമായിരുന്നു.