പതിനെട്ട്കാരിയെ അക്രമിസംഘം പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിന് ഇരയാക്കി

single-img
28 August 2014

minor_rapedപതിനെട്ട്കാരിയെ അക്രമിസംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കി. പെൺകുട്ടിയെ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാൽസംഘത്തിന് ഇരയാക്കിയതെന്ന് പറയപ്പെടുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഹൈദ്രാബാദിലാണ് സംഭവം നടന്നത്. കൂടാതെ ഇവർ പെൺകുട്ടിയുടെ പ്രതിശ്രുതവരനെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഹൈദ്രബാദ് പോലീസ് 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ അക്രമിസംഘം ജനങ്ങളെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുക പതിവായിരുന്നു. ഇവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ മൊബൈലിൽ പകർത്തുമായിരുന്നു. ചില വീഡിയോ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള പോലീസുകാരിൽ നിന്നും ഇവർക്ക് പിന്തുണ ലഭിച്ചിരുന്നതായി പറയപ്പെടുന്നു.