പൊതുവഴിയില്‍ മൂത്രമൊഴിക്കുന്നവർ സൂക്ഷിച്ചോളൂ പൊതുനിരത്ത് വൃത്തികേടാക്കുന്നവരുടെ വീഡിയോ ഷൂട്ട് ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യണമെന്ന നിർദ്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റ്

single-img
28 August 2014

pizz boardപ്രാഗ്: മദ്യപിച്ചു പരിസരബോധം നഷ്ടപ്പെട്ടാൽ ചിലർ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ച് പോകും. ഇത്തരക്കാരെ നേരിടാൻ ചെക്ക് റിപ്പബ്ലിക്കിലെ ഒരു ഹോട്ടലുടമ സ്വീകരിച്ച രസകരമായി മാര്‍ഗം നോക്കൂ!. മൂത്രം ഒഴിക്കുന്നവരുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ അപ് ലോഡ് ചെയ്യുമെന്നു വ്യക്തമാക്കുന്ന സൈന്‍ ബോര്‍ഡാണ് ഹോട്ടലിനു സമീപം ഉടമ സ്ഥാപിച്ചു.

ഹോട്ടലിനു സമീപമുള്ള ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്നവര്‍ ഹോട്ടലിന്റെ ഭിത്തിയില്‍ സ്ഥിരമായി മൂത്രം ഒഴിക്കുന്നത് പതിവായിരുന്നു. ഇവരെ ഒതുക്കാൻ വേണ്ടിയാണ് ഹോട്ടലുടമ ഇത്തരത്തിലൊരു ബോർഡ് വെച്ചത്.

എന്തായാലും ബോര്‍ഡ് സ്ഥാപിച്ചതോടെ ഹോട്ടലിന്റെ ചുമരില്‍ മൂത്രം ഒഴിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിൽ നല്ല കുറവ് വന്നതായി ഉടമ വെളിപ്പെടുത്തി.