അടുത്ത ഊഴം നസ്രിയയ്ക്ക്;ഐസ് ബക്ക്റ്റ് ചലഞ്ചിൽ നസ്രിയയെ വെല്ലുവിളിച്ച് രഞ്ജിനി

single-img
28 August 2014

ranjiniഅമിട്രോഫിക് ലാറ്ററല്‍ സ്ക്ലെറോസിസ് (എഎല്‍എസ്) എന്ന രോഗത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധമുണ്ടാക്കുന്നതിനും ഇതിനെതിരെ പോരാടാന്‍ ഫണ്ട് ശേഖരിക്കുന്നതിനുമായി തുടക്കമിട്ട ഐസ്ബക്കറ്റ് ചലഞ്ചിൽ അവതാരക രഞ്ജിനി ഹരിദാസും പങ്കെടുത്തു.സ്റ്റാർ സിംഗറിലൂടെ പ്രശസ്തയായ രഞ്ജിനി ഐസ്ബക്കറ്റ് ചലഞ്ചിനായി വെല്ലുവിളിച്ചത് ജൂനിയർ സ്റ്റാർ സിംഗറിലൂടെ കടന്നുവന്ന നസ്രിയയെ ആണു.നസ്രിയക്ക് പുറമെ ഫഹദ്, ദുല്‍ഖര്‍ സല്‍മാന്‍, അഞ്ജലി മേനോന്‍ എന്നിവരെയും രഞ്ജിനി വെല്ലുവിളിച്ചിട്ടുണ്ട്.

ലോകത്തെ സെലിബ്രിറ്റികളെല്ലാം ഈ ചലഞ്ചില്‍ പങ്കെടുത്തു കഴിഞ്ഞു. ക്ലബ്ബ് എഫ്എമ്മുമായി സഹകരിച്ചാണ് രഞ്ജിനി ഹരിദാസ് ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തത്.

 

httpv://www.youtube.com/watch?v=wB8bdJeHzOo