‘ഘർ വാപസി’ സംഘപരിവാറിന്റെ മതപരിവർത്തനത്തിന്റെ പുതിയ പേര്; സെവന്ത് ഡേ അഡ്വർറ്റയ്സിന്റെ പള്ളിയെ ഹിന്ദു സംഘടനകൾ അമ്പലമാക്കി മാറ്റി

single-img
28 August 2014

Aligarhഅലിഗഡ്:  പള്ളിയെ ഒറ്റ രാത്രി കൊണ്ട് അമ്പലമാക്കി മാറ്റി. യുപിയിലെ അലിഗഡിലാണ് സംഭവം നടന്നത്. സെവന്ത് ഡേ അഡ്വർറ്റയ്സ് എന്ന വിഭാഗത്തിന്റെ പള്ളിയാണ് നേരം ഇരുട്ടി വെളുക്കുന്നതിന് മുൻപ് ചില ഹിന്ദു സംഘടനകൾ അമ്പലമാക്കി മാറ്റിയത്, കുടാതെ കുരിശ്ശിന് പകരം ശിവന്റെ ചിത്രം പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ പ്രതിഷ്ഠ നടത്തിയത് പോലിസിന്റെ സാനിദ്ധ്യത്തിലാണെന്നത് ശ്രദ്ധേയം.
കൂടാതെ 1995 ൽ സെവന്ത് ഡേ അഡ്വർറ്റയ്സിലേക്ക് മതം പരിവർത്തനം നടത്തിയ 72 വാല്മികി സമുദായത്തിൽപെട്ട ആൾക്കാരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ട് വരികയും ചെയ്തു. ഇതിനൊക്കെ പുറമെ കഴിഞ്ഞ ദിവസം പള്ളിക്ക് അകത്ത് ശുദ്ധികലശം നടത്തുകയും ചെയ്തു. ഇങ്ങനെ തിരിച്ച് കൊണ്ട് മതപരിവർത്തനം നടത്തുന്നതിനെ ‘ ഘർ വാപസി’ എന്ന പേരിൽ അറിയപ്പെടുന്നു.

‘ ഇതിന് മതപരിവർത്തനമെന്നല്ല പറയുന്നത് സ്വന്തം വീട്ടിലേക്കുള്ള തിരിച്ച് വരവ് എന്നാണ്. അവർ തിരഞ്ഞെടുത്ത വഴി തെറ്റാണെന്ന് മനസ്സിലാക്കി തിരിച്ച് വന്നവരെ ഞങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. തങ്ങൾക്ക് ഒരിക്കലും തങ്ങളുടെ സമുദായ അംഗങ്ങളെ തള്ളി കളയാൻ കഴിയില്ലെന്നും’.

അലിഗഡിലെ സംഘ പ്രചാരക് മുഖ്യൻ അഭിപ്രായപ്പെട്ടു. ഈ വർഷാദ്യം 8 വല്മീകി കുടുംബത്തിന്റെ കാരണവന്മാരെ കണ്ട് മതം മാറുന്നതിനെ പറ്റി പലകുറി സംസാരിച്ചിരുന്നു അതിന്റെ ഫലമായാണ് അവർ തിരിച്ച് വന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയതോതിൽ സംഘർഷങ്ങൾ നടന്നതായി ഗ്രാമവാസികൾ പറയുന്നുണ്ട്. ശിവന്റെ ചിത്രം ചിലർ ചേർന്ന് എടുത്തുമാറ്റിയതായി പറയപ്പെടുന്നു.

‘തങ്ങൾക്ക് വേണ്ടത്ര പരിഗണ ലഭിക്കാത്തത് കൊണ്ടാണ് ഹിന്ദുമതത്തിലേക്ക് തിരിച്ച് പോകുന്നതെന്നും ക്രിസ്ത്യാനി ആയാതിൽ പിന്നെ ഹിന്ദുക്കൾ പോലും തിരിഞ്ഞ് നോക്കാത്ത അവസ്ഥ ഉണ്ടായെന്നു’ മതം മറിയ ചിലർ അഭിപ്രായപ്പെട്ടു.

ലൗ ജിഹാദ് പോലെ ‘ഘർ വാപസി’ എന്ന പേരിൽ നടത്തുന്ന ഈ മതം മാറ്റത്തിനെ ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനുള്ള ഗൂഡാലോചനയായിട്ടാണ് പലരും കാണുന്നത് .

‘ഏത് മതം സ്വീകരിക്കണമെന്നത് ഒരോരുത്തരുടേയും സ്വകാര്യതയാണെന്നും എന്നാൽ പള്ളിയിൽ ശുദ്ധി കലശം നടത്തിയത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും’. മെത്തോടിക്ക് ചർച്ചിന്റെ വികാരി അഭിപ്രായപ്പെട്ടു. കൂടാതെ പോലീസിന്റെ സാനിധ്യത്തിലാണ് ശുദ്ധികലശം നടത്തിയതെന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.