റോഡപകടത്തില്‍ മരിച്ച യജമാനന് വളർത്തനായ കാവലിരിക്കുന്നു

single-img
28 August 2014

dogറോഡപകടത്തില്‍ മരിച്ച യജമാനന്റെ ശവക്കല്ലറയ്ക്കരികില്‍ ജലപാനം പോലുമില്ലാതെ ദിവസങ്ങളായി ഇരിക്കുന്ന ടോമി എന്ന വളര്‍ത്തുനായ വാർത്തകളിൽ നിറയുന്നു.  കഴിഞ്ഞ ദിവസം റോഡപകടത്തില്‍ മരിച്ച 18 വയസ്സുകാരനായ ഭാസ്‌കറിന്റെ കുഴിമാടത്തിലാണ് വളർത്ത്നായ ഇരിക്കുന്നത്. നിര്‍മാണ തൊഴിലാളിയായ സുന്ദരിയുടെ മകൻ ഭാസ്‌കർ അഞ്ചു വര്‍ഷം മുമ്പാണ് ടോമിയെ എടുത്തു വളര്‍ത്താന്‍ തുടങ്ങിയത്. അന്നുതൊട്ട് ഇന്നുവരെ എന്നും അവര്‍ ഒരുമിച്ചായിരുന്നു.

പെട്ടെന്നുള്ള ഭാസ്കറിന്റെ മരണം ടോമിക്ക് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ശവപ്പറമ്പില്‍ ഒരേ കല്ലറയ്ക്കരികില്‍ എന്നും ഒരു നായ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മൃഗസ്‌നേഹികളുടെ സംഘടനയായ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ പ്രവര്‍ത്തകർ നായയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.