ലീഗിന്റെ ദേശീയ രാഷ്ട്രീയപ്രമേയം കാലികമല്ലെന്ന് പിണറായി

single-img
27 August 2014

pinarayiബിജെപിയും കോണ്‍ഗ്രസും സാമ്പത്തിക നയങ്ങളില്‍ ഒന്നാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്ന മുസ്‌ലിം ലീഗിന്റെ ദേശീയ രാഷ്ട്രീയ പ്രമേയം കാലികമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും അന്ധമായ കോണ്‍ഗ്രസ് വിരോധം വെടിഞ്ഞു മതേതര ഐക്യപാതയിലെത്തണമെന്ന ലീഗിന്റെ പ്രമേയം യാഥാര്‍ഥ്യബോധമുള്ളതല്ലായെന്നും പിണറായി പറഞ്ഞു.