തീവ്രവാദികളുടെ സുരക്ഷിത പറുദീസയാണ് പാക്കിസ്ഥാനെന്ന് അമേരിക്ക

single-img
27 August 2014

Pakistan_Flag_Generic_240തീവ്രവാദികളുടെ സുരക്ഷിതമായ പറുദീസയാണ് പാകിസ്ഥാനെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി. തീവ്രവാദികള്‍ പാക്കിസ്ഥാനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് ആ രാജ്യത്തിനും മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. പക്ഷേ പാക്കിസ്ഥാന്‍ സൈന്യം തീവ്രവാദികള്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തീവ്രവാദികള്‍ക്കെതിരെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് സ്ഥിരതയില്ലെന്നും പെന്റഗണ്‍ കുറ്റപ്പെടുത്തി.