പങ്കജ് സിംഗിന് മോശം സ്വഭാവം ഉണ്ടെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളി

single-img
27 August 2014

modi-rajnath-mകേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗിന് മോശം സ്വഭാവം ഉണ്ടെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളി. പങ്കജിനു നേരെ ഉയർന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാർ തള്ളി. ആരോപണങ്ങൾ ശുദ്ധ നുണയാണെന്നും സ്വഭാവഹത്യ നടത്താനും സർക്കാരിന്റെ പ്രതിച്ഛായ താറടിച്ചു കാണിക്കാനുമാണ് ശ്രമം നടക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

 

ആരോപണം രാജ്നാഥ് സിംഗും നിഷേധിച്ചിട്ടുണ്ട്. തനിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും സിംഗ് വ്യക്തമാക്കി.

 

കഴിഞ്ഞ മൂന്നാഴ്ചയോളമായി തന്റെ മകനെ കുറിച്ച് മാദ്ധ്യമങ്ങൾക്കിടയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. എല്ലാ ആരോപണങ്ങളെയും പോലെ ഇതും കെട്ടടങ്ങും എന്നാണ് കരുതിയത് അദ്ദേഹം പറഞ്ഞു . എന്നാൽ ദിനംപ്രതി മകനെതിരായ ആരോപണങ്ങളെ ചിലർ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കുകയാണ്.

 

ഇതു സംബന്ധിച്ച് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചുവെന്നും ആരോപണം കേട്ട് അദ്ദേഹം അത്ഭുതപ്പെട്ടു പോയെന്നും രാജ്നാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭയിലെ നോയിഡ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന പങ്കജിന് മോശം സ്വഭാവം കാരണം മോദി ഇടപെട്ട് സീറ്റ് നിഷേധിക്കുകയായിരുന്നു എന്നായിരുന്നു മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തത്.

 
യു.പിയിൽ ബി.ജെ.പി ജനറൽ സെക്രട്ടറിയാണ് പങ്കജ് സിംഗ്. ആരോപണത്തെ തുടർന്ന് ബിസിനസുകാരിയായ വിമല ബത്താമിനെയാണ് ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയത്.