ബംഗാളിൽ വാതക ചോർച്ചയെ തുടർന്ന് രണ്ട് സ്ത്രീകൾ മരിച്ചു

single-img
27 August 2014

asansol_gas_leak_650ബംഗാളിലെ അസനോൾ ജില്ലയിൽ വാതക ചോർച്ചയെ തുടർന്ന് രണ്ട് സ്ത്രീകൾ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട നാൽപതോളം പേരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്‌ .അസനോളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു വെൽഡിംഗ് ഗോഡൗണിൽ നിന്നാണ് വാതകം ചോർന്നത്.

 
ഇവിടെ വെൽഡിംഗിനു വേണ്ടി നിരവധി വാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ഗോഡൗൺ ചില മോഷ്ടാക്കൾ താവളമാക്കിയിരുന്നുവെന്നും മറ്റിടങ്ങിൽ നിന്നും ഇരുമ്പും മറ്റ് ലോഹങ്ങളും ഇവിടെ എത്തിച്ച് മുറിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു. വൈകിട്ട് 8 മണിയോടെയാണ് വാതകത്തിന്രെ രൂക്ഷ ഗന്ധം സ്ഥലത്ത് അനുഭവപ്പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.