എറണാകുളം ജില്ലയില്‍ ചിക്കുന്‍ ഗുനിയ പടരുന്നു

single-img
27 August 2014

images (1)എറണാകുളം ജില്ലയില്‍ ചിക്കുന്‍ ഗുനിയ പടരുന്നു. ഫോര്‍ട്ട് കൊച്ചി മേഖലയിലാണ്ചിക്കുന്‍ ഗുനിയ പടരുന്നത്.

 

രണ്ടാഴ്ചക്കിടെ ഇവിടെ 15 പേര്‍ക്കാണ് ചിക്കുന്‍ ഗുനിയ സ്ഥിരീകരിച്ചത്. 32 പേര്‍ സന്ധിവേദനയുള്‍പ്പടെയുള്ള ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ദിവസവും 600 പേരാണ് ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ പനിക്കായി ചികിത്സ തേടിയെത്തുന്നത് .

 

കുടിവെള്ള വിതരണം കാര്യക്ഷമമ്ലാത്ത ഇവിടെ വല്ലപ്പോഴുമെത്തുന്ന ടാങ്കര്‍ വെള്ളം പാത്രങ്ങളില്‍ പിടിച്ച് വയ്ക്കുന്നത് കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നു.