എയര്‍ഇന്ത്യ നൂറു രൂപ ടിക്കറ്റില്‍ വിമാനയാത്രയ്ക്കു അവസരമൊരുക്കുന്നു

single-img
27 August 2014

download (8)എയര്‍ഇന്ത്യ നൂറു രൂപ ടിക്കറ്റില്‍ യാത്രക്കാർക്ക് വിമാനയാത്രയ്ക്കു അവസരമൊരുക്കുന്നു. എയര്‍ഇന്ത്യ ദിനത്തോടു അനുബന്ധിച്ച് ബുധനാഴ്ച മുതലാണ് ഈ പ്രത്യേക ആനുകൂല്യം നൽകുക . എന്നാല്‍ ഈ ടിക്കറ്റിന് നികുതി അടക്കേണ്ടിവരും.

 
2007 ആഗസ്റ്റ് 27 ന് എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് എയര്‍ഇന്ത്യ ദിനം ആചരിക്കുന്നത്. ഇതാദ്യമായാണ് എയര്‍ഇന്ത്യ ഇത്തരത്തില്‍ തങ്ങളുടെ ദിനം ആഘോഷിക്കുന്നത്. എയര്‍ഇന്ത്യയുടെ വെബ്‍സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ആഗസ്റ്റ് 27 മുതല്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 31 വരെയാണ് ഈ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ കഴിയുക.