പരസ്യ ഷൂട്ടിങ്ങിന് ശേഷം കിടക്ക പങ്കിടാൻ ക്ഷണിച്ച ജുവല്ലറി ഉടമക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജിനി ഹരിദാസ്

single-img
27 August 2014

ranjini-haridasകൊച്ചി:രഞ്ജിനി ഹരിദാസെന്നാൽ  വിവാദങ്ങളും അതിനെ തുടർന്ന് ഉണ്ടാകുന്ന ചർച്ചകളുമെന്നാണ്. സോഷ്യൽമീഡിയകളിൽ ചർച്ചകൾക്ക് വഴിമരുന്നിടാൻ രഞ്ജിനിക്ക് പ്രത്യേകമായ വൈദഗ്ധ്യമുണ്ട്. ഒരിടവേളക്ക് ശേഷം വീണ്ടും രഞ്ജിനിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയകളിൽ സജീവമാകുന്നു. അടുത്തിടെ നടന്ന പരസ്യ ഷൂട്ടിങ്ങിന് ശേഷം ഒപ്പം കിടക്ക പങ്കിടാൻ ജുവല്ലറി ഉടമ തന്നെ ക്ഷണിച്ചതിനെ തുടർന്ന് താൻ അയാളോട് പൊട്ടിത്തെറിച്ചെന്നുമുള്ള രഞ്ജിനിയുടെ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം രഞ്ജിനി നൽകിയ അഭിമുഖത്തിലാണ് ‘പരസ്യ ഷൂട്ടിങ്ങിന് ശേഷം ജുവല്ലറി ഉടമ തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചെന്ന’ കാര്യം വ്യക്തമാക്കിയത്. കണ്ണൂർ സ്വദേശിയായ ജൂവല്ലറി ഉടമയാണ് രഞ്ജിനിയോട് ഇത്തരത്തിൽ പെരുമാറിയത്. പരസ്യ ചിത്രീകരണത്തിന് ശേഷം ബാക്കി തുകയും വാങ്ങി തിരിച്ച് പോകാനൊരുങ്ങിയ രഞ്ജിനിയോട് രാത്രി അവിടെ തങ്ങാൻ ജുവല്ലറി ഉടമ ആവശ്യപ്പെടുകയായിരുന്നു.

സാധാരണയിൽ കൂടുതൽ പ്രതികരണ ശേഷിയുള്ള രഞ്ജിനി അയാളോട് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. സംഭവം കൈവിട്ട് പോയെന്ന് മനസ്സിലായ ജുവല്ലറി ഉടമ രഞ്ജിനിക്ക് മുന്നിൽ കൈകൂപ്പി സംഭവം പുറത്താരോടും പറയരുതെന്ന് അപേക്ഷിച്ച ശേഷം അദ്ദേഹം മുങ്ങുകയായിരുന്നു.