ഒൻപതു വയസ്സുകാരിയുടെ വെടിയേറ്റ് ഷൂട്ടിംഗ് പരിശീലകൻ കൊല്ലപ്പെട്ടു

single-img
27 August 2014

Coaching Sessionഅമേരിക്ക: ഒമ്പതു വയസുകാരിയുടെ വെടിയേറ്റ് ഷൂട്ടിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടു. അബദ്ധത്തില്‍ വെടിയേറ്റാണ് മരണം. ഷൂട്ടിംഗ് പരിശീലനത്തിലായിരുന്നു കുട്ടിയും പരിശീലകനും.പരിശീലകനായ ചാള്‍സ് വാക്ക (39) ആണ് കൊല്ലപ്പെട്ടത്.

മിഷ്യന്‍ ഗണ്‍ ഉപയോഗിച്ച് ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയെ ചാള്‍സ് പരിശീലിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കയ്യില്‍ നിന്ന് വഴുതിയ തോക്കില്‍ നിന്ന് ചാള്‍സിന്റെ തലയ്ക്കാണ് വെടിയേറ്റത്.