ട്വിറ്ററിലും മോഡി തന്നെ ഒന്നാമത്

single-img
27 August 2014

twitterബിജെപിയുടെ കേന്ദ്രമന്ത്രിമാരിൽ ട്വിറ്ററിൽ കൂടുതൽ ആളുകൾ പിന്തുടരുന്നത് പ്രധാനമന്ത്രി മോഡിയെ. ഏതാണ്ട് 8.18 ലക്ഷം പേരാണ് മോഡിയെ ട്വിറ്ററിലൂടെ പിന്തുടരുന്നത്. തൊട്ടടുത്ത സ്ഥാനം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനാണ് 1.44 ലക്ഷം പേരുടെ പിന്തുണയുണ്ട്. 6,52,000 പേരുമായി മൂന്നാം സ്ഥനത്തുള്ളത് വിവാദ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം എല്ലാ മന്ത്രിമാർക്കും സോഷ്യൽ മീഡിയകൾ വഴി എങ്ങനെ പൊതുജനങ്ങളുമായി സംവദിക്കാമെന്ന് ക്ലാസ്സ് നൽകിയിരുന്നു.

20 കോടി ഇന്ത്യക്കാർ ഓൺലൈനിലുണ്ടെന്നാണ് കണക്കുകൾ. അതിൽ 11 കോടി പേർ മൊബൈലിലൂടെ ഇന്റെർ നെറ്റ് ഉപയോഗിക്കുന്നവരാണ്, 10 കോടി പേർ ഫേയ്സ് ബുക്കും 4 കോടി പേർ ട്വിറ്റർ ഉപഭോഗ്താക്കളുമാണ് എന്നതാണ് കണക്ക്.