പാറമടകളുടെ ദൂരപരിധി നൂറു മീറ്റര്‍ എന്നത് 50 മീറ്ററാക്കി കുറച്ചു

single-img
26 August 2014

Paramadaസംസ്ഥാനത്തു പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ ജനവാസ കേന്ദ്രങ്ങളില്‍നിന്നുള്ള ദൂരപരിധി നൂറു മീറ്ററില്‍നിന്ന് 50 മീറ്ററാക്കി കുറച്ചു. പാറമടകള്‍ പൂട്ടിയതുമൂലം കെട്ടിടനിര്‍മാണ മേഖല സ്തംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു സര്‍ക്കാര്‍ മുന്‍കൈയെടുത്തു ജനവാസമേഖലയിലെ പാറമടകള്‍ക്കുള്ള ദൂരപരിധി 50 മീറ്ററാക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് പുറത്തിറക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു 2007-ല്‍ പാറമടകള്‍ക്കു പ്രവര്‍ത്തിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നിര്‍ബന്ധമാക്കിയത്.