കോണ്‍ഗ്രസിനുള്ളിലെ വിഴുപ്പലക്കികളെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം: ചീഫ് വിപ്പ്

single-img
25 August 2014

PC_George_EPSമദ്യവിമുക്ത കേരളം എന്ന തീരുമാനത്തിനു പിന്നില്‍ തങ്ങളുടെ മാത്രം കഴിവെന്നു അവകാശപ്പെടുന്ന കോണ്‍ഗ്രസിലെ വിഴുപ്പലക്കികളെ മര്യാദയ്ക്കു നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നു സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി.സി. ജോര്‍ജ്. പരിധികടന്ന ഗ്രൂപ്പ് വിഴുപ്പലക്കു നിര്‍ത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിനു കേരളത്തില്‍ പതനമായിരിക്കും ഫലമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ മാത്രം സ്വന്തമല്ല മദ്യവിമുക്ത തീരുമാനം. ഘടകകക്ഷികളുടെ മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അപമാനിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടു നിര്‍ത്തിയില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാകും. എല്ലാം തങ്ങളുടെ നേട്ടമെന്ന രീതിയില്‍ നടുറോഡില്‍ തവള സ്വയംവീര്‍ക്കുന്നതുപോലെയാണു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.