കാരുണ്യത്തിന്റെ പര്യായമായി സി.പി.എം; മുസാഫര്‍നഗര്‍ കലാപ ഇരകള്‍ക്ക് സിപിഎം വീടുവെച്ചു നല്‍കി

single-img
25 August 2014

CPMഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകള്‍ക്കായി സിപിഎം നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു. യുപിയിലെ ജൗല ഗ്രാമത്തിലാണ് സിപിഎം പ്രവര്‍ത്തക സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സമിതി സമാഹരിച്ച 55 ലക്ഷം രൂപയ്ക്ക് 54 വീടുകള്‍ നിര്‍മിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷ് എംപി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കലാപ സമയത്ത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇരകള്‍ക്ക് ഭക്ഷണവും കിടക്കകളും വിതരണം ചെയ്തിരുന്നു.