ബേഡകത്ത് വിമതര്‍ക്കെതിരേ സിപിഎം നടപടി

single-img
25 August 2014

26-cpmകാസര്‍ഗോഡ് ബേഡകത്ത് മൂന്ന് വിമതര്‍ക്കെതിരേ സിപിഎം നടപടി സ്വീകരിച്ചു. ജില്ലാ കമ്മറ്റി അംഗം പി. ദിവാകരനെയും ഏരിയാ കമ്മറ്റി അംഗം പി. ഗോപാലന്‍ മാസ്റ്ററെയും ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. ഏരിയാ കമ്മറ്റി അംഗം രാജേഷിനെ പരസ്യമായി ശാസിക്കും. പിബി അംഗം കോടിയേരിബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ കമ്മറ്റി യോഗമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

കൃഷ്ണപിള്ള ദിനത്തില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് ബേഡകം ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തിയതും പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ് നടപടിയെന്ന് ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.