മോദിതരംഗത്തിന് അന്ത്യം; ബി.ജെ.പി കോട്ടയില്‍ കോണ്‍ഗ്രസ് കൊടിനാട്ടി

single-img
25 August 2014

xNithish.jpg.pagespeed.ic.gfunkAPqvDമോദിതരംഗത്തിന് അന്ത്യാകുന്നോ? നാലു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ ഉച്ചവരെയുള്ള ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ അതാണ് സൂചിപ്പിക്കുന്നത്. ബിഹാറില്‍ വോട്ടെടുപ്പ് നടന്ന പത്തു സീറ്റില്‍ ഏഴിലും ആര്‍ജെഡി-കോണ്‍ഗ്രസ്-ജെഡിയു സഖ്യം മുന്നിട്ടു നില്ക്കുകയാണ്. മൊഹിയുദ്ദീന്‍ നഗറിലും രാജ്‌നഗറിലും ഛാപ്രയിലും ആര്‍ജെഡിയും, ജേല്‍ സീറ്റില്‍ ജെഡിയുവും വിജയിച്ചുകയറിയപ്പോള്‍ നാര്‍ഗാട്ടിയാഗഞ്ചിലും മൊഹാനിയയിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

കര്‍ണാടകയില്‍ വോട്ടെടുപ്പ് നടന്ന മൂന്നു സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും ഓരോ സീറ്റ് വീതം നേടി. ബി.ജെ.പിയുടെ ഉറച്ച കോട്ടയായ ബെല്ലാരി റൂറല്‍ സീറ്റ് കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നു പിടിച്ചെടുത്തപ്പോള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബി.എസ് യെദ്ദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്ര മത്സരിച്ച ശിക്കാരിപുര സീറ്റിലാണ് ബിജെപി വിജയിച്ചത്.

പഞ്ചാബിലെ രണ്ടു സീറ്റുകളില്‍ ഒന്നില്‍ കോണ്‍ഗ്രസും മറ്റിടത്ത് ശിരോമണി അകാലിദളും വിജയിച്ചു. പട്യാല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രണീത് കൗര്‍ ആണ് വിജയിച്ചത്.