അസ്സം-നാഗാലാണ്ട് അതിർത്തി സംഘർഷം ഒരാൾ കൂടി കൊല്ലപ്പെട്ടു

single-img
23 August 2014

golaghat-അസ്സം-നാഗാലാണ്ട് അതിർത്തി സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ഗോലാഗണ്ടിൽ നടന്ന പോലീസ് വെടിവെപ്പിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. കഴിഞ്ഞ ആഴ്ച്ച അസ്സം-നാഗാലാണ്ട് അതിർത്തിയിലെ സെക്റ്റർ ബിയിൽ പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ ഇതുവരെ 9 പേർ കൊല്ലപ്പെടുകയും 10,000 ത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തു.