സപ്ലൈകോ തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു

single-img
22 August 2014

Supplycoഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സപ്ലൈകോ ജീവനക്കാര്‍ നടത്തിവന്നിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആവശ്യങ്ങള്‍ അനുഭാവ പൂര്‍ണം പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് നല്കി. സപ്ലൈകോയെ നിലനിര്‍ത്താന്‍ ആവശ്യമായ സബ്‌സിഡി തുക അനുവദിക്കുക, സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയില്ലാത്ത പ്രമോഷനുകള്‍ നടപ്പാക്കുക, താത്കാലിക പാക്കിംഗ് ജീവനക്കാര്‍ക്കു മിനിമം വേതനം നല്‍കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കുക, പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളായിരുന്നു സമരക്കാര്‍ ഉന്നയിച്ചത്.