കനത്ത മഴയില്‍ സപ്ലൈകോ ഓണച്ചന്തയിലെ സാധനങ്ങള്‍ നശിച്ചു

single-img
22 August 2014

supplyco_22082014കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ സപ്ലൈകോ ഓണച്ചന്തയില്‍ വില്‍ക്കാന്‍ എത്തിച്ച സാധനങ്ങള്‍ വെള്ളം കയറി നശിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഓണം ബസാറിലെ സാധനങ്ങളാണ് വെള്ളം കയറി നശിച്ചത്. വില്‍പ്പനയ്‌ക്കെത്തിച്ച അരിയും പലവ്യഞ്ജനങ്ങളുമാണ് ഏറെയും നഷ്ടമായത്. രാത്രി പെയ്ത കനത്ത മഴയില്‍ വെള്ളം കയറി സാധനങ്ങള്‍ നശിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.