അങ്ങനെ 100 ദിവസമാകുന്നു; ഇപ്പോള്‍ തെരെഞ്ഞടുപ്പ് നടത്തിയാല്‍ ബി.ജെ.പിക്ക് 36 സീറ്റ് അധികം ലഭിക്കുമെന്ന് അഭിപ്രായ സര്‍വ്വേ

single-img
22 August 2014

modiഇന്ത്യ ടുഡേ- ഹന്‍സ റിസര്‍ച്ച് എന്നിവര്‍ മോദി സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കുന്നതിനു മുന്നോടിയായി നടത്തിയ അഭിപ്രായ സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമുള്ള പിന്തുണ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിയും എന്‍ഡിഎയും 32 സീറ്റുകള്‍ കൂടുതല്‍ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുടെ ബലത്തിലാണ് ബിജെപിയും മുന്നണിയും നില മെച്ചപ്പെടുത്തുന്നതെന്നും എടുത്തു പറയുന്നു.

ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് മേയ് 16ന് ലഭിച്ച സീറ്റുകളേക്കാള്‍ 32 എണ്ണം കൂടുതലായി തനിച്ച് 314 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍മവ്വകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ എന്‍ഡിഎയ്ക്ക് 19 സീറ്റുകള്‍ വര്‍ദ്ധിച്ച് 354 സീറ്റുകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍ഗ്രസിന് നാലു സീറ്റുകള്‍ നഷ്ടപ്പെട്ട് 40 ആയി ചുരുങ്ങുമ്പോള്‍ യുപിഎയ്ക്ക് മൂന്നു സീറ്റുകള്‍ നഷ്ടപ്പെട്ട് 57 ആകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റുള്ള പാര്‍ട്ടികള്‍ 16 സീറ്റുകള്‍ നഷ്ടപ്പെ് 132ലേക്ക് ഒതുങ്ങും.

പ്രധാനമന്ത്രിയാകാന്‍ 58 ശതമാനം പേരും പിന്തുണയ്ക്ക് നരേന്ദ്ര മോദിയേയാണ്. മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്കും മമാദിയോടുള്ള താല്‍പര്യം വര്‍ദ്ധിച്ചതായും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് വോട്ടു ചെയ്യുമെന്ന് 48 ശതമാനം പേരും പറയുന്നു. തങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് 68 ശതമാനം മുസ്ലിംകളും വിശ്വസിക്കുന്നതായും സര്‍വേ പറയുന്നു.

മോദി ഹിന്ദുത്വവാദിയാണെന്നു വിശ്വസിക്കുന്നവരുടെ എണ്ണം 22 ശതമാനത്തില്‍നിന്ന് ഒമ്പതു ശതമാനമായി കുറയുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം നാലു ശതമാനം മാരതമാകുകയും ചെയ്തിട്ടുണ്ട്.