2012 ഡിസംബര്‍ 16ലെ രാത്രിയില്‍ നടന്ന ആ ഒരു ചെറിയ സംഭവം ഇന്ത്യന്‍ വിനോദ സഞ്ചാരമേഖലയ്ക്ക് വന്‍ നഷ്ടങ്ങളുണ്ടാക്കി: അരുണ്‍ജെയ്റ്റ്‌ലി

single-img
22 August 2014

arun2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്നബസില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഒരു ചെറിയ സംഭവമാണെന്നും അത് മൂലം വിനോദ സഞ്ചാര മേഖലക്ക് വന്‍ നഷ്ടങ്ങളുണ്ടായെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വിവാദ പ്രസ്താവന. സംസ്ഥാന ടൂറിസം മന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവം വിനോദ സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഡല്‍ഹി കൂട്ടമാനഭംഗം പോലെയുള്ള ഒറ്റ സംഭവം കൊണ്ട് വിനോദ സഞ്ചാര മേഖലക്ക് മില്ല്യണ്‍ ഡോളറുകളാണ് നഷ്ടപ്പെട്ടതെന്നായിരുന്നു മന്ത്രി പ്രസ്താവന.
നിരുത്തരവാദിത്വപരമായ നിലപാടാണ് മന്ത്രിയില്‍ നിന്നുണ്ടായതെന്നും മന്ത്രിയുടെ പരാമര്‍ശം വേദനയുണ്ടാക്കിയെന്നും ഡല്‍ഹി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

എന്നാല്‍ താന്‍ ഒരു പ്രത്യേക സംഭവത്തെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് തിരുത്തി സംഭവം വിവാദമായതിനെ തുടര്‍ന്ന് അരുണ്‍ ജെയ്റ്റിലി ഖേദം പ്രകടിപ്പിച്ചു.