വിവാഹത്തിനു വിസമ്മതിച്ച കാമുകനെ യുവതി കഴുത്തറത്ത് കൊലപ്പെടുത്തി
ദുബായ്:വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ യുവതി കൊലപ്പെടുത്തി.കഴുത്തറുത്താണു കാമുകനെ കൊന്നത്. നാലുവര്‍ഷമായുള്ള ഇരുവരും പ്രണയത്തിലായിരുന്നു.മുപ്പത്തിരണ്ടുകാരിയായ റഷ്യന്‍യുവതിയാണ് ദുബായില്‍ വച്ച് കാമുകനെ കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ടയാൾ അറബിയാണു
വ്യവസായി കൂടിയായ യുവതി പണവും സ്വര്‍ണവും കാമുകനു നല്‍കിയിരുന്നു. ദുബായിലെ യുവതിയുടെ ഫ്ളാറ്റില്‍ വച്ചാണ് കൊല നടത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യം യുവാവ് നിരസിച്ചതിനെത്തുടർന്ന് കലികയറിയ യുവതി കറിക്കത്തികൊണ്ട് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു.
മരണവെപ്രാളം കാട്ടിയ കാമുകന്റെ നെഞ്ചിലേയ്ക്ക് യുവതി പലപ്രാവശ്യം കുത്തിയതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ളാറ്റില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് യുവതിതന്നെയാണു പൊലീസിൽ വിളിച്ചറിയിച്ചത്.അറസ്റ്റിലായ യുവതി കൊലക്കുറ്റം സമ്മതിച്ചു.