ഐഫോൺ വഴി മണിക്കൂറുകളോളം സല്ലപിച്ച യുവതിയുടെ ചെവിയും മുഖവും പൊള്ളി
മണിക്കൂറുകളോളം കാമുകനുമായി സല്ലപിച്ച യുവതിയുടെ മുഖവും ചെവിയും പൊള്ളി.തെക്ക്-കിഴക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവശ്യയിലാണ് സംഭവം.ഐഫോൺ അപകടം വിതച്ചതായുള്ള വാർത്തകൾ ഇതിനു മുൻപും പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഐഫോണ്‍ ഫൈവ് എസിലൂടെ കാമുകനുമായി ഏറെ നേരം സംസാരിച്ച സൂ ജിംഗ് എന്ന മുപ്പത്തൊന്നുകാരിയാണു മുഖത്ത് പൊള്ളലേറ്റത്.ഏറെ നേരം ഫോൺ ചെയ്തതിനെ തുടർന്ന് ചെവി വേദനിച്ചിട്ടാണു സൂ ജിംഗ് ഫോൺ വിളി അവസാനിപ്പിച്ചത്.പിന്നീട് സഹപ്രവര്‍ത്തകയാണ്, ജിംഗിന്റെ കവിളിനോട് ചേര്‍ന്നുള്ള പൊള്ളല്‍ പാടുകള്‍ കണ്ടുപിടിക്കുന്നത്.
ഫോൺ ചൂടാവുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകളോട് ആപ്പിൾ കമ്പനി പ്രതികരിച്ചിട്ടില്ല.ആപ്പിളിന്റെ ഹെഡ് ഓഫീസില്‍ നിന്ന് ഫോണ്‍ റിപ്പയറിങ്ങിനു കൊടുക്കാനാണു സൂ ജിംഗിനോട് അധികൃതർ പറഞ്ഞത്.ഐഫോൺ നേരിട്ടല്ല ചൈനയിൽ കച്ചവടം നടത്തുന്നത്.അതുകൊണ്ട് തന്നെ നിയമപരമായ നടപടികൾ ആപ്പിളിനെതിരെ എടുക്കാനാകില്ല