മോദിക്കൊപ്പം വേദി വേണ്ട; സ്വന്തം മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയതായി ബി.ജെ.പി

single-img
21 August 2014

modiകോണ്‍ഗ്രസ് അവരുടെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടരുതെന്ന് ആവശ്യപ്പെട്ടതായി ബിജെപി. കഴിഞ്ഞ ദിവസം ഹരിയാനാ മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗ് ഹുഡ മോദിയുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചതിന് പുറമേ മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മോദിയുമൊന്നിച്ചുള്ള പരിപാടി ബഹിഷ്‌ക്കരിച്ചതോടെയാണ് ആരോപണവുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്.

നാഗ്പൂര്‍ മെട്രോയുടെ നിര്‍മ്മാണ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് ചവാന്‍ പ്രഖ്യാപിച്ചത്. തിരക്കിട്ട നീക്കത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും മെട്രോയ്ക്ക് അനുമതി ലഭിച്ചകാര്യം കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ചവാന്‍ ആരോപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തെ അപമാനിച്ചതായി ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിന് ഭരണഘടനയോട് ബഹുമാനമുണ്‌ടെങ്കില്‍ ഇത്തരത്തില്‍ പെരുമാറില്ലെന്നും ബി.ജെ.പി പറഞ്ഞു.