മോദിയും കെജരിവാളിന്റെ വഴിയേ; പുതിയ ആസൂത്രണ കമ്മീഷന് ജനാഭിപ്രായം തേടുന്നു: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങള്‍

single-img
19 August 2014

narendra-modi-feb-1ഡല്‍ഹിയില്‍ ജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് വിപ്ലവം സൃഷ്ടിച്ച കെജരിളവാളിന്റെ പിറകേ നരേന്ദ്രമോദിയും. ആസൂത്രണ കമ്മീഷന് പകരം രൂപീകരിക്കുന്ന പുതിയ പ്രസ്ഥാനത്തിന് വേണ്ടി ജനങ്ങളുടെ ആശയങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററിലൂടെ വെളിപ്പെടുത്തി.

മൈഗവ് എന്ന ഇന്റര്‍നെറ്റ് പോര്‍ട്ടലിലൂടെയാണ് ജനങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നത്. പ്രസ്ഥാനത്തിന് പേര്, ലോഗോ, പരസ്യവാചകം എന്നിവ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. ഓഗസ്റ്റ് 25 വരെയാണ് ജനങ്ങള്‍ക്ക് പോര്‍ട്ടലിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ സമയം അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്നവയ്ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനങ്ങള്‍ നേടുന്നവരുടെ പേരുകള്‍ നവമാധ്യമങ്ങളിലൂടെ പ്രധാന മന്ത്രി പ്രഖ്യാപിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.