ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി

single-img
19 August 2014

nithinന്യൂഡല്‍ഹി: ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി. ആര്‍ടിഒ ഓഫിസുകളെ ഭരിക്കുന്നത് പണമാണെന്നും ആര്‍ടിഒ ഓഫീസുകള്‍ക്ക് പകരം ഫലപ്രദമായ സംവിധാനമാണ് വേണ്ടെതെന്നും മന്ത്രി പറഞ്ഞു.

പുതിയ സംവിധാന പ്രകാരം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വീടുകളില്‍ നോട്ടീസ് എത്തിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് കോടതിയില്‍ കേസ് പരാജയപ്പെട്ടാല്‍ മൂന്നു മടങ്ങ് പിഴ കൊടുക്കുകയും വേണം. നഗരങ്ങളിലെ ട്രാഫിക് മെച്ചപ്പെടുത്താന്‍ ബ്രിട്ടീഷ് മോഡല്‍ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.