ബാർ തർക്കത്തിൽ ഹൈക്കമാന്റ് ഇടപെടൽ‍: തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് ഹൈക്കമാന്‍ഡ്‌

single-img
19 August 2014

27TVSUDHEERAN_G_27_1770713fബാര്‍ വിഷയം കേരളത്തില്‍ തന്നെ ഒതുക്കണമെന്നും രമ്യമായി പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ വഭിന്ന അഭിപ്രായങ്ങള്‍ പരസ്യമായി പറയാന്‍ തുടങ്ങിയതോടെയാണു വിഷയത്തിൽ ഹൈക്കമാന്‍ഡ് ഇടപെട്ടത്.

കേരളത്തിന്റെ ചുമതലയുള്ള അഹമദ്ദ് പട്ടേല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെയും ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ മദ്യനിരോധനത്തിന് ഉത്തരവാദിത്ത്വമുണ്ടെന്നും ചെറിയ നഷ്ടങ്ങളെക്കാള്‍ സമൂഹത്തിനുണ്ടാവുന്ന നേട്ടമാണ് പരിഗണിക്കേണ്ടതെന്നും വി.എം സുധീരന്‍ വ്യക്തമാക്കി