വിവാഹം കഴിച്ചെത്തിയ വീട്ടില്‍ കക്കൂസ് ഇല്ല; ആറു സ്ത്രീകള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി

single-img
18 August 2014

7-Province-Toiletതങ്ങളെ വിവാഹം കഴിച്ചുകൊണ്ടുവന്ന ഭര്‍തൃവീടുകളില്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കക്കൂസ് ഇല്ലാത്തതിന്റെ പേരില്‍ ആറു സ്ത്രീകള്‍ തങ്ങളുടെ സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോയി. യുപിയിലെ ഖുഷിനഗര്‍ ജില്ലയില്‍ താമസിച്ചിരുന്ന സ്ത്രീകളാണ് വിവാഹം കഴിഞ്ഞ് കീസിയാ ഗ്രാമത്തിലുള്ള ഭര്‍ത്താക്കന്‍മാരുടെ വീടുകളില്‍ എത്തിയത്. പിന്നീടാണ് ഇവര്‍ വീടുകളില്‍ ശോചനാലയം ഇല്ലെന്ന് അറിയുന്നത്. തങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാത്ത വീട്ടില്‍ ിനി കഴിയാന്‍ സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് അവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തക ആശാ പ്രവീണാണ് പെണ്‍കുട്ടികള്‍ തിരികെ വീടുകളില്‍ എത്തിയ വിവരം പുറത്തുവിട്ടത്. സുലഭാ എന്ന എന്‍ജിഒ ആറു പെണ്‍കുട്ടികളുടെയും വീടുകളില്‍ ശോചനാലയം നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം ഒരു നിലപാട് എടുത്ത പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ഇതിനോടകം തന്നെ പലരും രംഗത്ത് എത്തി. ഭര്‍തൃവീടുകളില്‍ ശോചനാലയം നിര്‍മ്മിച്ചാല്‍ തങ്ങള്‍ അന്ന് തന്നെ അവിടേക്ക് തിരികെ പോകാന്‍ തയാറാണെന്നും യുവതികള്‍ അറിയിച്ചു.