മഹിന്‍ഷായ്ക്ക് ലഹരിനല്‍കാന്‍ മദ്യത്തിനും കഞ്ചാവിനുമൊന്നും കഴിയില്ല; നാവില്‍ പാമ്പുതന്നെ കടിക്കണം

single-img
18 August 2014

Lahariസ്വന്തം നാവിനടിയില്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് ലഹരി നേടുന്ന പത്തൊന്‍പതുകാരനെ 50 പൊതി കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കേരളപുരം വയലിത്തറ ചേരിയില്‍ പാലവിള ന്യൂ മന്‍സിലില്‍ മാഹിന്‍ഷാ (19)യെയാണ് എക്‌സൈസ് സി ഐ ബി സുരേഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം അറസ്റ്റ് ചെയ്തത്.

പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന മാഹിന്‍ഷാ കഴിഞ്ഞ കുറേ നാളുകളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷത്തിലായിരുന്നു. കഞ്ചാവിന്റെ ലഹരി മതിയാകാതെ ലഹരി വര്‍ധിപ്പിക്കാന്‍ എറണാകുളത്തെ ടോണി എന്നയാള്‍ മുഖേന പാമ്പ് കൈവശമുള്ള ആളെ സമീപിക്കുകയും അവിടെ വെച്ച് 100 മില്ലി വലിപ്പമുള്ള കുപ്പിക്കുള്ളില്‍ നിന്ന് പാമ്പിനെ ഇയാളുടെ നാക്കിന്റെ അടിയില്‍ വെച്ച് കടിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

കഞ്ചാവ് ഉപയോഗിക്കുന്നതിന് ഇയാള്‍ നൂതന രീതികളാണ് സ്വീകരിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്ലാസ്റ്റിക് കുപ്പിയുടെ വശത്ത് ചെറിയ ദ്വാരം ഉണ്ടാക്കി പ്രത്യേകം തയ്യാറാക്കിയ സ്റ്റീല്‍ പൈപ്പില്‍ കഞ്ചാവ് നിറച്ച് പകുതി വെള്ളം നിറച്ച ശേഷം വായ മൂടിയിലൂടെ വലിക്കുന്ന രീതിയിലും ആപ്പില്‍ ചിലമ്പ് എന്ന മറ്റൊരു രീതിയിലും ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.