മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍

single-img
18 August 2014

snakeeമൂര്‍ഖന്‍പാമ്പിനൊപ്പം പോസ് ചെയ്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍. റഷ്യയില്‍ വിനോദസഞ്ചാരിയായ യുവതിക്കാണ് പാമ്പു കടിയേറ്റത്. സെല്‍ഫി എടുക്കാനായി വിനോദസഞ്ചാരികള്‍ക്ക് മൂര്‍ഖന്‍പാമ്പിനെ നല്‍കുന്ന ഒലീവര്‍ മാത്തേവ് എന്ന ഏജന്റ് വഴിയാണ് യുവതിക്ക് പാമ്പിനെ കിട്ടിയത്.

പാമ്പിനൊപ്പം പോസുചെയ്യവെ യുവതിയെ പാമ്പ് കടിക്കുകയായിരുന്നു. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഒലീവറെ പൊലീസ് അറസ്റ്റുചെയ്തു.

ലോകത്തെ സെല്‍ഫി തരംഗം മുതലെടുക്കാനായാണ് ഒലീവര്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ നല്‍കിത്തുടങ്ങിയതെന്നും നിശ്ചിത തുക ഇതിനായി ഇയാള്‍ ഈടാക്കിയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. പാമ്പുകടിയേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.