ബാര്‍ വിഷയം: മുഖ്യമന്ത്രിക്ക് എം.എം. ഹസന്റെ പിന്തുണ, സുധീരന് വിമര്‍ശനം

single-img
18 August 2014

hassanമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബാര്‍ വിഷയത്തില്‍ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. വിഷയത്തില്‍ പാര്‍ട്ടി പിന്തുണ മുഖ്യമന്ത്രിക്കാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടേത് പ്രായോഗിക നിലപാടാണ്. ബാര്‍ വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ടതായിരുന്നുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ ഹസന്‍ വിമര്‍ശിച്ചു. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് മാത്രമല്ല, യുഡിഎഫ് കൂടിയാണെന്നും കോടതിയെക്കൊണ്ടു പറയിച്ചെന്ന സുധീരന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.