ഒടുവില്‍ ഹൈക്കോടതി ഇടപെട്ടു: കൊച്ചിയില്‍ സ്വകാര്യബസുകളുടെ ഓവര്‍ടേക്കിംഗ് പാടില്ല; അടിയന്തിരമായി റോഡുകള്‍ നന്നാക്കണം

single-img
18 August 2014

TRAFFICഗതാഗതതടസം രൂക്ഷമായ കൊച്ചി നഗരത്തിലെ റോഡുകളുടെ പ്രശ്‌നത്തില്‍ ഒടുവില്‍ ഹൈക്കോടതി ഇടപെട്ടു. നഗരത്തിലെ റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിലെ റോഡുകള്‍ മൂന്നാഴ്ചയ്ക്കകം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും ഇതിനായി നഗരസഭയുടെയും മെട്രോ അധികൃതരുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഏകീകൃതമായ പ്രവര്‍ത്തനം വേണമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

മാത്രമല്ല കൊച്ചി നഗരത്തിലെ സ്വകാര്യബസുകളുടെ ഓവര്‍ടേക്കിംഗും രണ്ടു മാസത്തേക്ക് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

രംഗനാഥപ്രഭു എന്നയാള്‍ കൊച്ചി നഗരത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.