ഇന്ത്യ ഹിന്ദു രാഷ്ട്രം:ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്

single-img
18 August 2014

bhagwat_350_102113062612_110213103813ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയുടെ സത്വം ഹിന്ദുത്വമാണെന്നും ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. മുംബൈയില്‍ വിശ്വഹിന്ദു പരിഷത്തിന്‍െറ സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അടുത്ത അഞ്ച് വര്‍ഷം ഹിന്ദുക്കള്‍ക്കിടയില്‍ സമത്വം ഉറപ്പാക്കാന്‍ യത്നിക്കണം. എല്ലാ ഹിന്ദുക്കളും ഒരേ സ്ഥലത്തു നിന്ന് വെള്ളം കുടിക്കുകയും ഒരേ സ്ഥലത്ത് പ്രാര്‍ഥിക്കകയും ഒരേ സ്ഥലത്തു ചിതയൊരുക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകണം ഭാഗവത് പറഞ്ഞു.കഴിഞ്ഞ ആഴ്ച ഭാഗവത് നടത്തിയ സമാന പ്രസ്താവന വിവാദമായിരുന്നു.