ചിത്രകലാ അധ്യാപകന്‍ 21 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി

single-img
18 August 2014

253086-rape3കോഴിക്കോട്:  കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസിലേയും പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയിരിക്കുന്നത്. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് അധ്യാപകന്‍ ഇപ്പോള്‍ അവധിയിലാണ്. നിരവധി കാലമായി തുടരുന്ന ഈ പീഡനത്തിനെതിരെ പ്രതികരിച്ച പി.ടി.എ പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

ശിക്ഷിക്കാന്‍ എന്ന പേരില്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി വാതില്‍ അടച്ചശേഷമാണ് അധ്യാപകന്‍ തങ്ങളെ പീഡിപ്പിച്ചിരുന്നതെന്ന് കുട്ടികള്‍ പരാതിയിൽ പറയുന്നത്. ഇതിനെതിരെ സ്‌കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ പരാതി എഴുതിയിട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധ്യാപകനെതിരെ പരാതി നല്‍കുന്നവരെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.

എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ മേൽനോട്ടത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ സി.ഐയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.