നരേന്ദ്രമോദി പാര്‍ലമെന്റിനെ വണങ്ങിയ പ്രവര്‍ത്തി തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്ന് പ്രണാബ് മുഖര്‍ജി

single-img
13 August 2014

narendra-modi-in-parliamentസ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായാണ് പാര്‍ലമെന്റ് നിലകൊള്ളുന്നതെന്നും അതിന്റെ അന്തസും മഹത്വവും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഓരോ അംഗങ്ങളുടേയും ഉത്തരവാദിത്വമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം പാര്‍ലമെന്റിലെത്തിയ നരേന്ദ്രമോദി മന്ദിരത്തിന്റെ പടികളില്‍ ശിരസ് നമിച്ച പ്രവര്‍ത്തി തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും മോദിയുടെ പ്രവര്‍ത്തി പാര്‍ലമെന്റ് മന്ദിരത്തോടുള്ള ആദരസൂചകമായി കാണുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ തൃണമൂല്‍ കോണ്‍ഗ്രസ്- ടിഡിപി എംപിമാരുടെ വഴക്കിനെത്തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ഈ പരാമര്‍ശങ്ങള്‍.