പരസ്പരം കുറ്റപ്പെടുത്താതെ പ്രശ്‌നപരിഹാരത്തിന് വേണ്ടി ശ്രമിക്കാന്‍ നരേന്ദ്രമോദിക്ക് പാക്കിസ്ഥാന്റെ മറുപടി

single-img
13 August 2014

_75047784_modi-gettyഇന്തൊ-പാക്ക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന മോദിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്നും പരസ്പരം കുറ്റപ്പെടുത്താതെ മറിച്ച് പ്രശ്‌നപരിഹാരത്തിനുവേണ്ടി ശ്രമിക്കുകയാണ് വേണ്ടതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്റെ മറുപടി.

കാശ്മീരില്‍ കഴിഞ്ഞ ദിവസമെത്തിയ മോദി, പാക്കിസ്ഥാന് നേര്‍ക്കുനേര്‍ യുദ്ധം ചെയ്യാനുള്ള ശക്തി നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് അവര്‍ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും ആരോപിച്ചിരുന്നു.