അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ രൂക്ഷ വെടിവയ്പ്പ് തുടരുന്നു

single-img
13 August 2014

bbc-india-pak-border-near-jammuപാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്‍എസ് പുര സെക്ടറിലുള്ള അര്‍നിയ മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയും ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിരുന്നു.

അതിര്‍ത്തിയിലെ പ്രകോപനങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനു നേരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് പാക് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി 11.55-ന് ആരംഭിച്ച വെടിവയ്പ്പ് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് അവസാനിച്ചത്. തുടര്‍ന്ന് മൂന്നിന് വീണ്ടും വെടിവയ്പ്പ് ആരംഭിച്ചുവെന്നും ഇപ്പോഴും തുടരുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.