ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആംആദ്മി വീണ്ടും ഒപ്പുശേഖരിക്കുന്നു

single-img
13 August 2014

AAM_AADMI_PARTY_RA_1280207fരാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തില്‍ പൊതു ജനങ്ങളുടെ മനസറിയാന്‍ ആം ആദ്മി പാര്‍ട്ടി ഒപ്പുശേഖരണം തുടങ്ങുന്നു. ഒരോ മണ്ഡലത്തിലെയും എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ ചെന്ന് ഒപ്പ് ശേഖരിക്കാനാണ് തീരുമാനമെന്ന് എഎപി നേതാവ് മനീഷ് സിസോഡിയ പറഞ്ഞു.

തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കത്തും പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിച്ച എഎപി സര്‍ക്കാര്‍ രാജിവെച്ചതോടെ രാഷ്ട്രപതി ഭരണമാണ് നിലനില്ക്കുന്നത്.