സിയാച്ചിന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് മോദി

single-img
12 August 2014

modiസിയാച്ചിന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സിയാച്ചിനില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ലഡാക്ക് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി സിയാച്ചിനില്‍ എത്തിയത്. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ്് സുഹാഗും കേന്ദ്ര ഊര്‍ജ മന്ത്രി പീയുഷ് ഗോപാലും മോദിയോടൊപ്പം ഉണ്ട്.