മാണി കോണ്‍ഗ്രസ് ഓഫീസിലിരുന്ന് പ്രവര്‍ത്തകരുടെ മദ്യപാനം; കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ് ഓഫീസ് ജില്ലാ പ്രസിഡന്റ് അടച്ചുപൂട്ടി
12 August 2014
മണ്ഡലം കമ്മറ്റി ഓഫീസിലിരുന്ന് പ്രവര്‍ത്തകര്‍ മദ്യപിക്കാറുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി. ജില്ലാ പ്രസിഡന്റ് ഇ.ജെ. അഗസ്തിയാണ് ഓഫീസ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചത്. മദ്യപാനവും തുടര്‍ന്ന് സംഘര്‍ഷവും ഇവിടെ പതിവാണെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍.