ഹജ്ജ് ചെയ്യുന്നവര്‍ക്ക് കേരള സര്‍ക്കാരില്‍ നിന്നും ധനസഹായം ഒന്നും ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖ; ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ട് വരെ കെ.എസ്.ആര്‍.ടി.സി സൗജന്യ സര്‍വ്വീസ് നടത്തുന്നുവെന്ന പ്രചരണവും തെറ്റ്

single-img
12 August 2014

hajjഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഹജ്ജ് യാത്രയ്‌ക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് വിവരാവകാശ രേഖ പറയുന്നു. ഹജ്ജ് യാത്രക്കാര്‍ക്ക് കേരളസര്‍ക്കാര്‍ ഒരുതരത്തിലുള്ള സാമ്പത്തിക സഹായവും െചയ്തുകൊടുക്കുന്നില്ലെന്നാണ് രേഖയിലൂടെ വ്യക്തമാകുന്നത്.

ഹാജിമാര്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ട് വരെ കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നു എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. എന്നാല്‍ ഇത് തികച്ചും തെറ്റാണെന്നും ഒരു സൗജന്യ സേവനവും കെ. എസ് ആര്‍ട്ടി സി നല്‍കുന്നില്ലെന്നാണ് വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍ തെളിയിക്കുന്നത്.

ഫേസ് ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സിലെ അന്‍സാര്‍ തേവലക്കരയാണ് വിവരാവകാശ നിയമം വഴി ഈ വിവരങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്.

വിവരാവകാശം വഴി കിട്ടിയ മറുപടികള്‍:

Ref:H2-13/2013-Ri Act

ചോദ്യം 2: ഹജ്ജ് ചെയ്യുന്ന ഹാജിമാര്‍ക്ക് ഗവണ്‍മെന്റ്് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യുന്നുണ്ടോ?

ഉത്തരം: കേരള സര്‍ക്കാരില്‍ നിന്നും ധനസഹായം ഒന്നും നല്‍കുന്നില്ല

ചോദ്യം8: ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് KSRTC എന്തെല്ലാം സേവനങ്ങള്‍ നല്‍കുന്നുണ്ട് ?

ഉത്തരം: KSRTC സേവനം ഒന്നും നല്‍കുന്നില്ല

ചോദ്യം 9: KSRTC ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ട് വരെ (തിരിച്ചും )ഹാജിമാരെ എത്തിക്കുന്ന തിനായി ഫ്രീ സര്‍വീസ് വല്ലതും നടത്തുന്നുണ്ടോ ?

ഉത്തരം: ഇല്ല

ചോദ്യം 10: KSRTC ക്ക് ഹജ്ജ് കമ്മിറ്റി യാത്ര ക്കൂലി ഇനത്തില്‍ കഴിഞ്ഞ വര്ഷം എത്ര രൂപ നല്‍കി? അത് എന്തൊക്കെ ഇനത്തില്‍ ??

ഉത്തരം: ഇല്ല

എയര്‍ഇന്ത്യയെ പറ്റിയുള്ള മറ്റു ചോദ്യങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റില്‍ നിന്നും ഉത്തരം ലഭിക്കുമെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.

Hajjjj