അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്കു പരിക്ക്

single-img
11 August 2014

Pakistan_Border_1212219cപാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ആര്‍എസ് പുര സെക്ടറിലെ നാലോളം ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ പുലര്‍ച്ചെ 4.15-ഓടെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. ജോഹ്‌റ പോസ്റ്റ്, നോവ പിന്‍ഡ്, ജാഗ്ന ചാക്, ടെന്റ് പോസ്റ്റ് എന്നിവയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. പോസ്റ്റുകളെ ലക്ഷ്യമാക്കി മോര്‍ട്ടാര്‍ ആക്രമണവും നടന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.